Saturday, 28 April 2012

വന്നതും ഇല്ല,പോയതും ഇല്ല ...............? ലേഖനം

വന്നതും ഇല്ല,പോയതും ഇല്ല ...............?


  ഒരു നടന്റെ ഏറ്റവും വലിയ പരാജയമാണ് നമ്മള്‍ ഇപ്പോള്‍ ഒരു ചാനലിലുടെ കണ്ടുകൊണ്ടിരിക്കുന്നത് .സുരേഷ് ഗോപി എന്നാ നടന്റെ ............?സുരേഷ് ഗോപി ഒരു പ്രഹസനമായി മാറുകയാണ് ............അത്തരമൊരു പരിപാടിയിലേക്ക് മാരാ നുണ്ടായ കാരണം അത് എത്ര തന്നെ വലുതായാലും ചെറുതായാലും ദയനീയം തന്നെ ............പല പദവികളും ലഭിച്ച ആ നടന്‍ സ്വയം കാണികളുടെ മുന്‍പില്‍ കോമാളി വേഷം കെട്ടിയാടുന്നു .എന്താണ് ആ നടന് പറ്റിയത് ................?

ഈ ഇടയ്ക്കു കണ്ട ഒരു സുരേഷ് ഗോപി സിനിമയില്‍ (പഴയ സിനിമ )ഒരു വിധം നല്ല ഒരു കോമാളി വേഷം ആണ് അവതരിപ്പിച്ചത് കോമഡിയും തനിക്ക് വഴങ്ങുമെന്ന് ആ സിനിമ നമ്മോട് പറയുന്നു ആ സിനിമയിലെ സംസാരരീതിയും മാനറിസങ്ങളും നന്നായിട്ടുണ്ട് പകഷെ ഇപ്പോള്‍ ഇറങ്ങിയ്‌ സിനിമകളിലെ കോമഡി കരയിപ്പിക്കുന്ന തരത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് .സുരേഷ് ഗോപി എന്നാനടനെ  ഇല്ലാതാക്കാന്‍ സംവിധായകര്‍ ശ്രമിച്ചുഎന്ന് വേണം കരുതാന്‍ ...........


അതിനു സ്വയം നിന്ന് കൊടുക്കുകയയിരുന്നോ ആ നടന്‍ ..........? കൊല്ലത്ത് നിന്നുള്ള മറ്റൊരു നടനും ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് അത് സാമാന്യം കുഴപ്പമില്ല പകഷെ ഇത കഠിനം തന്നെ .........മലയാള സിനിമ രംഗത്തുനിന്നു ഈ നടനെ മാറ്റി നിര്‍ത്താനുള്ള പരിശ്രമാമാനെന്നു തോന്നുന്നു.ഇത്തരം ഒതുക്കലുകള്‍ ..........

 ഇതിപ്പോ വന്നതും ഇല്ല പോയതും ഇല്ല ..........

ഈ നടനെ സംവിധായകര്‍ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എന്ന് വേണം പറയാന്‍ .............ഒരു പകഷെ സിനിമ സാധാരണക്കാരുടെ ഇടയില്‍ നിന്നും അകലാന്‍ കാരണവും സിനിമ നടന്മാരും മറ്റും മിനിസ്ക്രീനിലേക്ക് കുടിയേറുന്നത് സംവിധായകരുടെ പരിചയക്കുറവു മൂലമാണ് ............ 

സുരേഷ് ഗോപി എന്നാ നടനെ അരാധിക്കുന്നവരും സ്നേഹിക്കുന്നവരും ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ദുഖിക്കുന്നുണ്ട് ...........അത് ഈ മഹാനായ നടന്‍ അറിയുന്നുവോ ആവൊ .........ഈ നടന്‍ സിനിമയിലേക്ക് തിരിച്ചു വരനെമെന്നു ആഗ്രഹിക്കുന്ന കാണികളെ നിരാശപ്പെടുത്തരുത് .വലിയ താരങ്ങളുടെ വലിയ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോള്‍ പുതുമുഘ താരങ്ങളുടെ സിനിമകള്‍ വിജയിക്കുന്നുണ്ട് .വലിയ താരങ്ങളുടെ ഒരേ രീര്തിയിലുള്ള കഥകളും കഴമ്പില്ലാത്ത പ്രവര്‍ത്തിയും കണ്ടു മടുത്ത കാണികള്‍ മാറ്റം കൊതിക്കുന്നു 

സുരേഷ് ഗോപി എന്നാ നടനെ അരാധിക്കുന്നവരും സ്നേഹിക്കുന്നവരും ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ദുഖിക്കുന്നുണ്ട് ...ഈ നടന്‍ തിരിച്ചു വരനെമെന്നു എല്ലാവരും ആഗ്രഹിക്കുന്നു ......................

Sunday, 15 April 2012

കേരളം തന്നെ സുന്ദരം ...................!

കേരളം തന്നെ സുന്ദരം ...................!


ഈ വിഷു ഒരു യാത്ര യോടാണ് തുടങ്ങിയതു അത് മുലം ഈ വിഷുവിനു "കണി കാണുക "  ഇല്ലായിരുന്നു .കൊന്നയും കണി കാണാനുള്ള സദനങ്ങള്‍ ഒന്നും വാങ്ങിയില്ല .


മൊബൈലില്‍ വന്ന ഒരു ആശംസ കണി ആയി കണ്ടു യാത്രക്കൊരുങ്ങി .കൊല്ലത്ത്  നിന്ന് "അഹല്യ നഗരി " എന്നാ എക്സ്പ്രസ്സ്‌ ട്രെയിനില്‍ ആണ്   യാത്ര തുടങ്ങിയത് .കൊച്ചി വരെ യാത്ര സുഖമായിരുന്നു ശേഷം ആലുവ തൊട്ടു യാചകരുടെ ശല്യം തുടങ്ങി .മിക്കവര്‍ക്കും ഗോവിന്ദ ചാമിയുടെ മറ്റൊരു രൂപമായിരുന്നു എനിക്ക് തോന്നുന്നു കൊച്ചി തൊട്ടു പാലക്കാടു വരെ യാചകരുടെ അധോലോക ലോബി ഉണ്ടെന്നു ......ജീവനക്കാരും ഇവര്‍ക്ക് കുട്ടാന്.........ടിക്കറ്റില്ലാതെ ട്രെയിനില്‍ അങ്ങോളമിങ്ങോളം ഇവര്‍ വിലസുന്നു ............ഒരു പകഷെ ,യാചകരുടെ വേഷം ഇട്ടാല്‍ ട്രെയിനില്‍ സൌജന്യമായ്‌ യാത്ര ചെയ്യാം ...........ചിലര്‍ അങ്ങനെ യാത്ര ചെയ്യുന്നു ഉണ്ടാകണം


 ചാലക്കുടി കഴിഞ്ഞാല്‍ പിന്നെ ചുടു കാറ്റ് .............സഹിക്കാനാവില്ല .......സി നിമയിലും മറ്റും കണ്ടു ശീലിച്ച ഒറ്റപ്പാലവും നിളയുടെ പരിസരവും പച്ചപ്പ്‌ുംനേരിട്ടു കാണാനായില്ല കഠിന ച്ച്‌ുടില്‍...... കണ്ണ് കാണാനാവില്ല 


തമിള്‍ നാട്ടിലെ തിരുപ്പൂര്‍ എന്നാ സ്ഥലം ആയിരുന്നു യാത്ര ലക്‌ഷ്യം .സ്വര്‍ഗത്തില്‍ നിന്ന് നരഗത്തിലേക്ക്  എന്ന് കേട്ടിട്ടില്ലെ അത് പോലെ ആയിപ്പോയി .......ഇവിടുത്തെ അര മണിക്കൂര്‍ പവര്‍ കട്ട്‌ അവിടെ ആര് മണിക്കൂര്‍ ആണ് .പകല്‍ മുന്ന് മണിക്കൂര്‍ രാത്രി മുന്ന് മണിക്കൂര്‍ ............ചുരുക്കം പറഞ്ഞാല്‍ രാത്രി ശിവരാത്രി ആയിരുന്നു തമിലനെ സമ്മതിക്കണം ...........