Sunday 15 April 2012

കേരളം തന്നെ സുന്ദരം ...................!

കേരളം തന്നെ സുന്ദരം ...................!


ഈ വിഷു ഒരു യാത്ര യോടാണ് തുടങ്ങിയതു അത് മുലം ഈ വിഷുവിനു "കണി കാണുക "  ഇല്ലായിരുന്നു .കൊന്നയും കണി കാണാനുള്ള സദനങ്ങള്‍ ഒന്നും വാങ്ങിയില്ല .


മൊബൈലില്‍ വന്ന ഒരു ആശംസ കണി ആയി കണ്ടു യാത്രക്കൊരുങ്ങി .കൊല്ലത്ത്  നിന്ന് "അഹല്യ നഗരി " എന്നാ എക്സ്പ്രസ്സ്‌ ട്രെയിനില്‍ ആണ്   യാത്ര തുടങ്ങിയത് .കൊച്ചി വരെ യാത്ര സുഖമായിരുന്നു ശേഷം ആലുവ തൊട്ടു യാചകരുടെ ശല്യം തുടങ്ങി .മിക്കവര്‍ക്കും ഗോവിന്ദ ചാമിയുടെ മറ്റൊരു രൂപമായിരുന്നു എനിക്ക് തോന്നുന്നു കൊച്ചി തൊട്ടു പാലക്കാടു വരെ യാചകരുടെ അധോലോക ലോബി ഉണ്ടെന്നു ......ജീവനക്കാരും ഇവര്‍ക്ക് കുട്ടാന്.........ടിക്കറ്റില്ലാതെ ട്രെയിനില്‍ അങ്ങോളമിങ്ങോളം ഇവര്‍ വിലസുന്നു ............ഒരു പകഷെ ,യാചകരുടെ വേഷം ഇട്ടാല്‍ ട്രെയിനില്‍ സൌജന്യമായ്‌ യാത്ര ചെയ്യാം ...........ചിലര്‍ അങ്ങനെ യാത്ര ചെയ്യുന്നു ഉണ്ടാകണം


 ചാലക്കുടി കഴിഞ്ഞാല്‍ പിന്നെ ചുടു കാറ്റ് .............സഹിക്കാനാവില്ല .......സി നിമയിലും മറ്റും കണ്ടു ശീലിച്ച ഒറ്റപ്പാലവും നിളയുടെ പരിസരവും പച്ചപ്പ്‌ുംനേരിട്ടു കാണാനായില്ല കഠിന ച്ച്‌ുടില്‍...... കണ്ണ് കാണാനാവില്ല 


തമിള്‍ നാട്ടിലെ തിരുപ്പൂര്‍ എന്നാ സ്ഥലം ആയിരുന്നു യാത്ര ലക്‌ഷ്യം .സ്വര്‍ഗത്തില്‍ നിന്ന് നരഗത്തിലേക്ക്  എന്ന് കേട്ടിട്ടില്ലെ അത് പോലെ ആയിപ്പോയി .......ഇവിടുത്തെ അര മണിക്കൂര്‍ പവര്‍ കട്ട്‌ അവിടെ ആര് മണിക്കൂര്‍ ആണ് .പകല്‍ മുന്ന് മണിക്കൂര്‍ രാത്രി മുന്ന് മണിക്കൂര്‍ ............ചുരുക്കം പറഞ്ഞാല്‍ രാത്രി ശിവരാത്രി ആയിരുന്നു തമിലനെ സമ്മതിക്കണം ...........

1 comment:

  1. കോലം നന്നായിട്ടുണ്ട്

    ReplyDelete