Tuesday 29 May 2012

ഒഞ്ചിയത്തെ നക്ഷത്രം


ഒഞ്ചിയത്തെ നക്ഷത്രം

അറിഞ്ഞിരുന്നുവോ സഖേ , അരി-
വാളെന്തിയ കൈകള്‍ നിന്നെ
 ഒരിക്കല്‍ ഒരു നക്ഷത്രമാക്കുമെന്ന്...........
ഇപ്പോഴത്രെ
 ഈ അടയാളത്തിന്റെ തനി നിറം 
പുറത്ത് വന്നത് ...........
ഇത്ര മേല്‍ നിന്‍ ശരീരം മുറിപ്പെടുത്താന്‍
 ഏത്രമേല്‍ മനസ് വന്നവര്‍ക്ക്............. 
ചോരച്ചാലുകളാല്‍ ചരിത്രം  വീണ്ടുമെഴുതുമ്പോള്‍ നീ
 ഇവിടിട്ടിട്ടു പോകുന്ന ഓര്‍മകളില്‍
പുതിയൊരു മാനവ ശബ്ദം ഉയരുകയായി .........
രണഭേരികലെതുമില്ലാതെ
  നീ നയിച്ചു വന്ന സമരമുഖങ്ങളില്‍
 മിത്രമായ്‌ വന്ന ശത്രുക്കള്‍
 ആയുധത്താല്‍ നിന്നെ കീഴ്പ്പെടുത്തുമ്പോള്‍
അവര്‍ അവരെത്തന്നെയാണ് കൊന്നൊടുക്കിയത് ........
.സഖേ ,നീയൊരിക്കലും തളരില്ല
നീയൊരിക്കലും കീഴ്പ്പെടില്ല 

Sunday 20 May 2012

വസുന്ധരയുടെ ആകാശക്കാഴ്ചകള്‍

വസുന്ധരയുടെ ആകാശക്കാഴ്ചകള്‍ 


രാത്രി നിശബ്ധമായിരുന്നില്ല .അടുത്തടുത്ത കട്ടിലുകളില്‍ നിന്നുയരുന്ന ക്‌ുര്‍ക്കം വലികളും ചുമകളും വസുന്ധരയുടെ വായനക്ക് തടസം വരുത്തിക്കൊണ്ടിരുന്നു .

പകഷെ ,അതില്‍ നിന്നൊക്കെ അവളെ ക്‌ുടുതല്‍ വിഷമിപ്പിച്ചത് മിനിട്ടുകള്‍ല്‍ക്കിടക്ക് കടന്നു പോകുന്ന സ്ട്രെകചറു  കളുടെ ശബ്ദമായിരുന്നു .വളരെ ദുരെ നിന്ന് തന്നെ അതിന്റെ കിര്.......... കിറ ശബ്ദവും ഏന്തി വലിഞ്ഞുരുളുന്ന മുളുലും ക്‌ുടിച്ചേര്‍ന്നു എതോ ഒരു തരം ദുരുഹത അന്തരീക്ഷത്തില്‍ പടരുന്ന്തായ്‌ അവള്‍ക്കു തോന്നി .ഒരു പകഷെ ,ഇതായിരിക്കുമോ മരണം ..........?

വിരസമായ ദിനരാത്രങ്ങളിലെ മടുപ്പുളവാക്കുന്ന ഈ യാത്രകള്‍ എന്നാണ് അവളുടെ കാഴ്ചകളില്‍ നിന്ന് അസ്തമിക്കുന്നത് .ഒരു പകഷെ ,അവളെയും വഹിച്ചു കൊണ്ട് പോകുന്ന യാത്രക്ക് തൊട്ടു മുന്പാകാം .................

വുസുവിന്ടെ അരികിലിരുന്നു കൃഷ്ണന്‍ കുട്ടി ചിന്തിക്കുകയായിരുന്നു .

ആകാശത്തിന്റെ അസ്വസ്‌ തതകലോക്കെയും ഒരു മഴയായ്‌ തികട്ടിയെത്തിയൊരു രാവിലാണ് വസു ഇവിടെ എത്തുന്നത് .

കണ്ണീര്‍ നനവുള്ള വാക്കുകളിലുടെ ,കന്നീര്‍ വീണ പാടുള്ള കവിളുകളിലുടെ കൃഷ്ണന്‍ കുട്ടിയുടെ സ്നേഹം അവളിലേക്ക് പകരുകയാണ് .അപ്പോഴും ആര്‍ക്കും ഉത്തരം നല്‍കാനാകാത്ത ഒരു സമസ്യയായ്‌ അവള്‍ കിടക്കുകയായിരുന്നു .

രണ്ടാഴ്ച മുന്‍പാണ് അവള്‍ക്ക് ഓഫിസിലിരിക്കെ ഒരു ചെറിയ വേദന വയറ്റില്‍ അനുഭവപ്പെടുന്നതായ്‌ തോന്നിയത് .സഹപ്രവര്‍ത്തക നല്‍കിയ ഏതോ ഗുളിക കഴിച്ചപ്പോള്‍ താല്‍ക്കാലികമായ ഒരു അശ്വാസം തോന്നിയെങ്കിലും രാത്രി അസഹ്യമായ രീതിയില്‍ വേദന തിരിച്ചെത്തി.അങ്ങനെയാനു ഇവിടെ ഏത്തിയത്.

വിശദമായ പരിശോധനക്ക് ശേഷം വസുവിന്റെ വയറ്റില്‍ ഒരു ട്യുമര്‍ വളരുന്നുവെന്നും ശസ്ത്രക്രീയ വേണമെന്ന് പറഞ്ഞു .കഴിഞ്ഞ ആഴ്ചയാണ് ശസ്ത്രക്രീയ നടന്നത് കാന്‍സര്‍ തിന്നു ആരോഗ്യം നശിച്ചു നിര്ജീവമായിക്കൊണ്ടിരിക്കുന്ന ശരീരവുമായ അവള്‍  മരണത്തെ കാത്ത് കിടക്കുകയാനു അവള്‍  

മസ്തിഷ്കത്തില്‍ ശ്വാസകോശത്തിലെക്ക് വ്യാപിച്ചു തുടങ്ങിയ കാന്‍സര്‍ വസുവിന് ശ്വാസതടസവും ഉണ്ടാക്കുന്നുണ്ട് .

ജന്നല്‍ക്കംപികളില്‍ മുഖം ചേര്‍ത്ത് ആകാശത്തിന്റെ അടിച്ചു വാരിയ മുറ്റത്ത് കണ്ണും നട്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ തികച്ചു അവിചാരിതമായ്‌ ഒരു സ്ത്രീ തന്റെ മുറിയിലേക്ക് കടന്നു വന്നത് .

വിജനമായ തെരുവിലെ കഴുകന്‍മാരില്‍ നിന്ന് രക്ഷപെട്ടു ഓടിവന്നതാനു അവള്‍ .

അവള്‍ക്കു അഭയം നല്‍കാന്‍ കഴിയാത്ത ഒരു നിസഹായ അവസ്ഥയിലായിരുന്നു .എന്ത് ചെയ്യനമെന്നു അറിയാതെ നില്‍ക്കെ ,കുറച്ചു ആളുകള്‍ വന്നു അവളെബലം പ്രയോഗിച്ചു  പിടിച്ചു കൊണ്ട് പോയി .രക്തയോട്ടം നിലച്ചത് പോലെ തോന്നി .അന്ന് രാത്രി മുഴുവന്‍ മനസിലൊരുഅസ്വസ്‌ തതയുടെ പുക്കാ ലമായിരുന്നു പുലര്‍ച്ചെ, പ്രതീക്ഷിച്ചിരുന്ന ആ വാര്‍ത്ത കേട്ടാണ് കണ്ണ് തുറന്നത് .

കുറച്ചകലെ ഉള്ള പുഴയുടെ തീരത്ത് തലേന്നു മുറിയില്‍ കടന്നു വന്ന സ്ത്രീയുടെ നഗ്നമാക്കപ്പെട്ട ശരീരം കിടന്നിരുന്നു .വിഷമിച്ചു.  . ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ .............എന്നാ വിഷമം .നിറയെ മുറിപ്പാടുകളുമായ് കിടന്നിരുന്ന ആ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു ഒരു കുട്ടി കരയുന്നുണ്ടായിരുന്നുവെന്നു ആരോ പറഞ്ഞു കേട്ടു............... .

 കഴിഞ്ഞ രാത്രിയില്‍ തന്റെ മുറിയിലേക്ക് കടന്നു വന്ന ആ സ്ത്രീ ആരായിരുന്നു ?സ്ത്രീ കടന്നു വന്നപ്പോള്‍ ഈ കുട്ടി എവിടെ ആയിരുന്നു...........? ഒട്ടനവധി സമസ്യകള്‍ മനസ്സില്‍ കടന്നു വന്നു .പകഷെ ,ഒന്നിനും ഉത്തരമില്ലായിരുന്നു .

കഴിഞ്ഞ രാത്രിയില്‍ സംഭവിച്ച് തെറ്റു തിരുത്തണമെന്നു ആരോ മനസിലിരുന്നു പറയുന്നതായ്‌ കൃഷ്ണന്‍ കുട്ടിക്ക് തോന്നി .അങ്ങനെ വിലയില്ലാത്ത വാക്കുകലാലാവരണം ചെയ്യപ്പെട്ട സ്വാ ന്തനവുമായ്‌ ,നഗ്നശരീരത്തില്‍ ഇരതേടുന്ന മിഴികളില്‍നിന്നു ആ കുട്ടിയെ അടര്ത്തിയെ ടുത്ത് തന്റെ ഒപ്പം ചേര്‍ത്തത് ............അവളിന്നു വലിയ കുട്ട്‌ിയായിരിക്കുന്നു അവളാണ് വസുന്ധര ........അവള്‍ക്കു വേണ്ടിയാണ് താന്‍ ഇത്രയും കാലം ജീവിച്ചത് .ഇപ്പോഴും ജീവിക്കുന്നത് .........

ചിന്തകളെ മുറിപ്പെടുത്തിയൊരു ശബ്ദം........ .ദൃഷ്ടി ചെന്നെത്തിയത് ഒരു ശവയാനത്തിലായിരുന്നു .പുറകെ വിലാപത്തോടെ കുറച്ചു പേര്‍ .ബന്ധുക്കലായിരിക്കും .വിശാലമായ ഈ ഹാളിനപ്പുരമെവിടയോ ആണ് മോര്‍ച്ചറി    അതായിരിക്കാം ശവയാനങ്ങള്‍ നിലക്കാത്തത് പകഷെ, ആരുമോര്‍ക്കുന്നില്ല .ഹാളിലെ രോഗികളുടെ മാനസിക അവസ്ഥ ..............എത്ര മാത്രം കൊടിയ വിഷമം ആണ് അത് ഉണ്ടാക്കുന്നത് എന്ന് ...............
തൊട്ടപ്പുറത്തെ കിടക്കയില്‍ വൃദ്ധനായ രോഗി ഇപ്പോഴും ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കുടെയുള്ള സ്ത്രീയും മകനും കുറെ പ്രയാസപ്പെടുന്നുണ്ട് കുത്തി വക്കാന്‍ സമയമാകുമ്പോള്‍ ,ട്രിപ്പ്‌ ഇടാന്‍ സമയമാകുമ്പോള്‍ ഒക്കെ ആ വൃദ്ധനായ രോഗി കുട്ടി കളെ പോലെ കരഞ്ഞു........... .വാവിട്ടു കരഞ്ഞു ..................

അയാള്‍ക്കിത് വരെ ആശുപത്രിയില്‍ കിടക്കത്ത്ക്ക അസുഖങ്ങളൊന്നും വന്നിട്ടില്ലത്രെ അയാള്‍ മരണത്തെ ഭയപ്പെട്ടിരുന്നു .എന്ന് അയാളുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു .ആകാശവിദുരതയില്‍ നിന്നാരോ അയാളെ തിരക്കി യാത്ര തുടങ്ങിയിരുന്നു .വസുന്ധരയുടെ വായന എപ്പോഴോ മുറിഞ്ഞു പോയിരിക്കുന്നു കണ്ണുകള്‍ അടച്ചു നിശബ്ധമായ്‌ കിടക്കുന്ന അവളുടെ ചുണ്ടിലെ മന്ദഹാസം ...........എന്ത് സ്വപ്നമായിരിക്കും അവള്‍ കാണുന്നത് ...........?

 ആകാശവിദുരതയില്‍ നിന്ന് ,ദേവരാഗങ്ങലോക്കെയും നിദ്ര കൊള്ളുന്ന താഴ്വാരങ്ങളില്‍ നിന്ന് യാത്ര ആരംഭിച്ച ആരോ  ഒരാള്‍ വന്നത് അവളെ തിരക്കി ആയിരുന്നുവെന്നു ഞാന്‍ അരിയാതെ പോയത് എന്തുകൊണ്ടാവാം ...............?
    

Monday 14 May 2012

കാഴ്ച കന്നഡ 

Wednesday 9 May 2012

മറക്ക വയ്യ ................


മറക്ക വയ്യ ................  



വിളഞ്ഞ വയലിനെ കാര്‍ന്നു തിന്ന 
സുര്യന്‍ മരിച്ചു വീണ കടലില്‍ 
പാതിരാവിലന്നത്തിനായ്‌ പ്പോയവനെ 
കടല്‍ വിഴുങ്ങി.................!
 കാമം തീണ്ടാത്ത കൌമാരത്തടവറയില്‍ 
പനിച്ച്ച്‌ു കിടന്ന ഒരുവള്‍
 പാ തിയുറക്കത്തില്‍ കടലിന്റെ മുഴക്കം കേട്ട്‌ു
 ഞെട്ടിയുണര്‍ന്നു.
കാണാതെ വയ്യ ,നിന്‍ മിഴിമഴപ്പെയ്ത്ത്
 കാണെക്കാണെ പടിയിറങ്ങുന്നെന്നുയിര്‍
 ജീവിതം കവര്‍ന്നെടുത്ത 
കടലിനു കണ്ണീരു പകരം കൊടുത്തവളുടെ 
വാക്കിന്നശ്രീകരം തനുവിലാകെ കയ്ക്കുന്നു.........