Sunday 30 September 2012

യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്


യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് 




യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് തിരുവനന്ത പുരത്തുനിന്നും കോട്ടയം വഴി ഷോര്‍ണൂര്‍ വരെ പോകുന്ന 6987 ആം നമ്പര്‍ വേണാട് എക്സ്പ്രസ്സ്‌ മുപ്പതു മിനിട്ട് വൈകിയോടുന്നു  പ്ലാട്ഫോമിലെ ടി വി യിലേക്ക്  തുറന്നു വച്ചെന്‍ മിഴികള്‍ താത്കാലികമായി പിന്‍വലിച്ചു  കടന്നു വന്ന ശബ്ദത്തെ ചെവിയിലെക്കാവാഹിച്ചു .........
ഇന്നും ലേറ്റ്  മാര്‍ക്ക്‌ ..........സുനിശ്ചിതം
 ഇപ്പോള്‍ തന്നെ അഞ്ചു ലീവായി ഇന്നും കൂടി ആയാല്‍ .............? 
 മാസം അവസാനം എന്നി ണ്ണി വെടിക്കുന്ന രൂപയില്‍ കുറവ് ജീവിതത്തിലുണ്ടാക്കുന്ന വിഷമങ്ങള്‍ ആലോചിച്ചു ഇരിക്കെ വീണ്ടും ആ ശബ്ദം ചെവിയില്‍ മുഴങ്ങി
...................
വഴി പോകുന്ന ..........................ഒരു മണിക്കൂര്‍ വൈകിയോടുന്നു യാത്രക്കാര്‍ക്ക്  ബുദ്ധി മുട്ടുണ്ടാ യതി ല്‍ ഖേദിക്കുന്നു ............
ലീവ് വിളിച്ചു പറഞ്ഞിട്ട് തിരിച്ചു നടക്കുമ്പോള്‍
പിറകില്‍ വീണ്ടും ആ ശബദം  മുഴങ്ങി  ............ 

Friday 28 September 2012

അവന്‍ എനിക്കാരായിരുന്നു...................?

അവന്‍ എനിക്കാരായിരുന്നു...................? 



നിരത്തരികില്‍ പിഞ്ചു കുഞ്ഞിനെ
 മാറോടണച്ചുകൊണ്ടൊരമ്മ
 കേണിരക്കുന്നു .......................!

അമ്മതന്‍ മടിത്തട്ടില്‍  കിടന്നു
 കളിക്കുമവനുടെപുഞ്ചിരിയും
സ്വപ്നങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക്
 തുറക്കുമകുഞ്ഞുമിഴികളും 
അത്രമെലേന്നെ കൊതിപ്പിച്ചു    

അവനെ ഒന്ന് തൊടാനും 
മടിയിലെടുത്തു താലോലിക്കാനും 
ഒരു മാത്ര ഞാനാഗ്രഹിച്ചു .................?

ഒരു നിഴലകലത്തില്‍ 
നിന്ന് അവനെ  ഞാന്‍
സ്നെഹിച്ചു...................!


ആരാണ് നീ എനിക്ക്ഇത്ര മേല്‍ 
കണ്ടുകൊണ്ടങ്ങനെ 
നില്‍പ്പാന്‍ ....................?


ഇല്ലെ,നീക്കാവില്ല
നിന്‍ നേര്‍ക്കൊരിക്കലും കേവല -
മൊരുപിടി നോട്ടുകെട്ടുകള്‍ നീട്ടാന്‍
കൌതുകത്തോടെ നീയൊരു പക്ഷെ 
നീട്ടുമായിരിക്കാം നിന്‍ വിരലുകള്‍ 

 പക്ഷെ നഷ്ടമായ വാക്കുകള്‍തിരഞ്ഞു 
തിരക്ക് ഒഴിഞ്ഞു തുടങ്ങുമ 
നിരത്തരികില്‍ 
എ ന്നെത്തന്നെയും നഷ്ടപ്പെട്ട്
ഞാന്‍ നില്‍ക്കുന്നു ........................?