Saturday, 28 April 2012

വന്നതും ഇല്ല,പോയതും ഇല്ല ...............? ലേഖനം

വന്നതും ഇല്ല,പോയതും ഇല്ല ...............?


  ഒരു നടന്റെ ഏറ്റവും വലിയ പരാജയമാണ് നമ്മള്‍ ഇപ്പോള്‍ ഒരു ചാനലിലുടെ കണ്ടുകൊണ്ടിരിക്കുന്നത് .സുരേഷ് ഗോപി എന്നാ നടന്റെ ............?സുരേഷ് ഗോപി ഒരു പ്രഹസനമായി മാറുകയാണ് ............അത്തരമൊരു പരിപാടിയിലേക്ക് മാരാ നുണ്ടായ കാരണം അത് എത്ര തന്നെ വലുതായാലും ചെറുതായാലും ദയനീയം തന്നെ ............പല പദവികളും ലഭിച്ച ആ നടന്‍ സ്വയം കാണികളുടെ മുന്‍പില്‍ കോമാളി വേഷം കെട്ടിയാടുന്നു .എന്താണ് ആ നടന് പറ്റിയത് ................?

ഈ ഇടയ്ക്കു കണ്ട ഒരു സുരേഷ് ഗോപി സിനിമയില്‍ (പഴയ സിനിമ )ഒരു വിധം നല്ല ഒരു കോമാളി വേഷം ആണ് അവതരിപ്പിച്ചത് കോമഡിയും തനിക്ക് വഴങ്ങുമെന്ന് ആ സിനിമ നമ്മോട് പറയുന്നു ആ സിനിമയിലെ സംസാരരീതിയും മാനറിസങ്ങളും നന്നായിട്ടുണ്ട് പകഷെ ഇപ്പോള്‍ ഇറങ്ങിയ്‌ സിനിമകളിലെ കോമഡി കരയിപ്പിക്കുന്ന തരത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് .സുരേഷ് ഗോപി എന്നാനടനെ  ഇല്ലാതാക്കാന്‍ സംവിധായകര്‍ ശ്രമിച്ചുഎന്ന് വേണം കരുതാന്‍ ...........


അതിനു സ്വയം നിന്ന് കൊടുക്കുകയയിരുന്നോ ആ നടന്‍ ..........? കൊല്ലത്ത് നിന്നുള്ള മറ്റൊരു നടനും ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് അത് സാമാന്യം കുഴപ്പമില്ല പകഷെ ഇത കഠിനം തന്നെ .........മലയാള സിനിമ രംഗത്തുനിന്നു ഈ നടനെ മാറ്റി നിര്‍ത്താനുള്ള പരിശ്രമാമാനെന്നു തോന്നുന്നു.ഇത്തരം ഒതുക്കലുകള്‍ ..........

 ഇതിപ്പോ വന്നതും ഇല്ല പോയതും ഇല്ല ..........

ഈ നടനെ സംവിധായകര്‍ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എന്ന് വേണം പറയാന്‍ .............ഒരു പകഷെ സിനിമ സാധാരണക്കാരുടെ ഇടയില്‍ നിന്നും അകലാന്‍ കാരണവും സിനിമ നടന്മാരും മറ്റും മിനിസ്ക്രീനിലേക്ക് കുടിയേറുന്നത് സംവിധായകരുടെ പരിചയക്കുറവു മൂലമാണ് ............ 

സുരേഷ് ഗോപി എന്നാ നടനെ അരാധിക്കുന്നവരും സ്നേഹിക്കുന്നവരും ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ദുഖിക്കുന്നുണ്ട് ...........അത് ഈ മഹാനായ നടന്‍ അറിയുന്നുവോ ആവൊ .........ഈ നടന്‍ സിനിമയിലേക്ക് തിരിച്ചു വരനെമെന്നു ആഗ്രഹിക്കുന്ന കാണികളെ നിരാശപ്പെടുത്തരുത് .വലിയ താരങ്ങളുടെ വലിയ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോള്‍ പുതുമുഘ താരങ്ങളുടെ സിനിമകള്‍ വിജയിക്കുന്നുണ്ട് .വലിയ താരങ്ങളുടെ ഒരേ രീര്തിയിലുള്ള കഥകളും കഴമ്പില്ലാത്ത പ്രവര്‍ത്തിയും കണ്ടു മടുത്ത കാണികള്‍ മാറ്റം കൊതിക്കുന്നു 

സുരേഷ് ഗോപി എന്നാ നടനെ അരാധിക്കുന്നവരും സ്നേഹിക്കുന്നവരും ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ദുഖിക്കുന്നുണ്ട് ...ഈ നടന്‍ തിരിച്ചു വരനെമെന്നു എല്ലാവരും ആഗ്രഹിക്കുന്നു ......................

Sunday, 15 April 2012

കേരളം തന്നെ സുന്ദരം ...................!

കേരളം തന്നെ സുന്ദരം ...................!


ഈ വിഷു ഒരു യാത്ര യോടാണ് തുടങ്ങിയതു അത് മുലം ഈ വിഷുവിനു "കണി കാണുക "  ഇല്ലായിരുന്നു .കൊന്നയും കണി കാണാനുള്ള സദനങ്ങള്‍ ഒന്നും വാങ്ങിയില്ല .


മൊബൈലില്‍ വന്ന ഒരു ആശംസ കണി ആയി കണ്ടു യാത്രക്കൊരുങ്ങി .കൊല്ലത്ത്  നിന്ന് "അഹല്യ നഗരി " എന്നാ എക്സ്പ്രസ്സ്‌ ട്രെയിനില്‍ ആണ്   യാത്ര തുടങ്ങിയത് .കൊച്ചി വരെ യാത്ര സുഖമായിരുന്നു ശേഷം ആലുവ തൊട്ടു യാചകരുടെ ശല്യം തുടങ്ങി .മിക്കവര്‍ക്കും ഗോവിന്ദ ചാമിയുടെ മറ്റൊരു രൂപമായിരുന്നു എനിക്ക് തോന്നുന്നു കൊച്ചി തൊട്ടു പാലക്കാടു വരെ യാചകരുടെ അധോലോക ലോബി ഉണ്ടെന്നു ......ജീവനക്കാരും ഇവര്‍ക്ക് കുട്ടാന്.........ടിക്കറ്റില്ലാതെ ട്രെയിനില്‍ അങ്ങോളമിങ്ങോളം ഇവര്‍ വിലസുന്നു ............ഒരു പകഷെ ,യാചകരുടെ വേഷം ഇട്ടാല്‍ ട്രെയിനില്‍ സൌജന്യമായ്‌ യാത്ര ചെയ്യാം ...........ചിലര്‍ അങ്ങനെ യാത്ര ചെയ്യുന്നു ഉണ്ടാകണം


 ചാലക്കുടി കഴിഞ്ഞാല്‍ പിന്നെ ചുടു കാറ്റ് .............സഹിക്കാനാവില്ല .......സി നിമയിലും മറ്റും കണ്ടു ശീലിച്ച ഒറ്റപ്പാലവും നിളയുടെ പരിസരവും പച്ചപ്പ്‌ുംനേരിട്ടു കാണാനായില്ല കഠിന ച്ച്‌ുടില്‍...... കണ്ണ് കാണാനാവില്ല 


തമിള്‍ നാട്ടിലെ തിരുപ്പൂര്‍ എന്നാ സ്ഥലം ആയിരുന്നു യാത്ര ലക്‌ഷ്യം .സ്വര്‍ഗത്തില്‍ നിന്ന് നരഗത്തിലേക്ക്  എന്ന് കേട്ടിട്ടില്ലെ അത് പോലെ ആയിപ്പോയി .......ഇവിടുത്തെ അര മണിക്കൂര്‍ പവര്‍ കട്ട്‌ അവിടെ ആര് മണിക്കൂര്‍ ആണ് .പകല്‍ മുന്ന് മണിക്കൂര്‍ രാത്രി മുന്ന് മണിക്കൂര്‍ ............ചുരുക്കം പറഞ്ഞാല്‍ രാത്രി ശിവരാത്രി ആയിരുന്നു തമിലനെ സമ്മതിക്കണം ...........

Saturday, 7 January 2012

മാടന്‍ കോവിലുകള്‍ ശിവന്‍ കോവിലുകള്‍ ആകുന്നു .........

മാടന്‍ കോവിലുകള്‍ ശിവന്‍ കോവിലുകള്‍ ആകുന്നു .........

ഒരു ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത് .അത് എന്തെന്നാല്‍ എന്ത് കൊണ്ടാണ് കൊവിലുകളില്‍ വനിതകള്‍ കുടുതലായി കാണുന്നത് .....?ഒരു വട്ടം എന്റെ സുഹ്രത് പറഞ്ഞു .ഏറ്റവും കുടുതല്‍ പാപം വനിതകളാണ് ചെയ്യുന്നത് .................ചെയ്യുന്ന പപങ്ങലോക്കെ വനിതകള്‍ കൊവിലുകളില്‍ കൊണ്ട് വന്നു ഒഴുക്കുന്നു .വനിതകളുടെ കന്നെര്‍ വീണു കൊവിലുകലോക്കെ പുഴയാകുന്നു ദേവന്‍  വെള്ളത്തില്‍ ആക്കുന്നു .
          
             അതുമുലം പുജയും ഒന്നും ഇല്ലാതിരുന്ന കോവിലുകള്‍ {മാടന്‍ കോവിലുകള്‍ }വനിതകള്‍ക്കായി തുറന്നിരിക്കുന്നു .ഏതു നേരവും ............

                  മാടന്‍ കോവിലുകള്‍ ശിവന്‍ കൊവിലുകളായി മാറുന്നു .........രാവിലെ കൊവിലെല്‍ന്നും പറഞ്ഞു വീടുകളില്‍ നിന്നും വനിതകള്‍ ഇറങ്ങുന്നു .രാത്രിയിലാണ് മടക്കം

                      

                

Monday, 7 November 2011

മഹാ ഭാരതം മഹത്തായ ഭാരതം

മഹാ ഭാരതം മഹത്തായ ഭാരതം    



]

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒന്നാണ് മഹാഭാരതം.. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങള്‍   നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക്‌ സമരപ്പിക്കപെട്ട  കാവ്യശാഖയാണ്‌ ഇതിഹസങ്ങള്‍  എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടര്‍ന്ന്  മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. ‍വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.


                    . മഹാഭാരതം ആദിപര്‍വതത്തില്‍  പറയുന്നത് 8800 പദ്യങ്ങള്‍  മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാല്‍  ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളര്‍ന്നു  എന്നു കാണാം. ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തില്‍  എത്തിയത് അത് മഹത്തും  ഭാരവത്തും ആയതുകൊണ്ടാണ്‌ മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംസത്ത്തില്‍  പിറന്നവരെക്കുറിച്ചുള്ള ഗ്രന്ഥമായതിനാൽ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ്‌ ഒരു കൂട്ടർ പറയുന്നത്‌. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന്  തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും  വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ്‌ ഏറിയപങ്ക്‌ പണ്ഡിതരും കൂറുപുലർത്തുന്നത്‌. "ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ" എന്നു മഹാഭാരതത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടവേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു


                  തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസാന്‍  പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായിവേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസാന്‍  എന്ന ദ്വൈപായണന്‍  അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാള്‍  കൃഷ്ണദ്വൈപായനാന്‍  എന്ന പേരും ഉണ്ടായിരുന്നു.  ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നല്‍കി . പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. 


             ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യും[2][3]. ഓരോ പർവ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പർവ്വം എന്നുതന്നെ ആണ്‌ പറയുന്നത്‌, ഉപപർവ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പർവ്വങ്ങളും കാണാം, പർവ്വസംഗ്രഹത്തിൽ ഓരോ പർവ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലെ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയിൽ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങൾ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാമഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.


               മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു.ഭീമന്‍  ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവന്‍  കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌മഹാഭാരതത്തെ അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ഭാരതമാകുമഞ്ചാം വേദത്തെ പഠിപ്പിച്ച്എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്